Timely news thodupuzha

logo

എ.എച്ച്.എസ്.റ്റി.എ സംസ്ഥാന പഠന ക്യാമ്പിന് മൂന്നാറിൽ തുടക്കമായി.

തൊടുപുഴ: ഹയർ സെക്കണ്ടറി മേഖലയെ ഏകീകരണത്തിലൂടെ ഇല്ലായ്മ ചെയ്യാനുള്ള നീക്കങ്ങൾ സർക്കാർ ഊർജ്ജിതമാക്കിയ സാഹചര്യത്തിൽ, ചെറുത്തുനിൽപ്പിൻ്റെ രണഭേരി മുഴക്കിക്കൊണ്ട് എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷൻ്റെ ദ്വിദിന സംസ്ഥാന നേതൃത്വ പഠന ക്യാമ്പ് മൂന്നാർ ശിക്ഷക് സദനിൽ ആരംഭിച്ചു. സംസ്ഥാനത്തെ പതിനാല് ജില്ലകളിൽ നിന്നായി 90 പ്രതിനിധികൾ പങ്കെടുക്കുന്ന ക്യാമ്പിന് സംസ്ഥാന പ്രസിഡണ്ട് ആർ അരുൺകുമാർ പതാക ഉയർത്തിയതോടെ ഔദ്യോഗികമായ തുടക്കമായി.

മുൻ എം എൽ എ യും ഐ എൻ ടി യു സി ദേശീയ സെക്രട്ടറിയുമായ എ കെ മണി ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ ഐ എൻ ടി യു സി മേഖലാ പ്രസിഡണ്ട് ഡി കുമാർ മുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാന ജന. സെക്രട്ടറി എസ് മനോജ് സ്വാഗതം പറഞ്ഞ ഉദ്ഘാടന സമ്മേളത്തിൽ ക്യാമ്പ് കോ ഓർഡിനേറ്റർ ഫ്രാൻസിസ് തോട്ടത്തിൽ ക്യാമ്പ് വിവരണം നടത്തി.

സംസ്ഥാന ട്രഷറർ കെ എ വർഗ്ഗീസ്, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ജിജി തോമസ്, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ നീൽ ടോം, രാജേഷ് ജോസ്, പ്രിൻസിപ്പൽ ഫോറം സംസ്ഥാന ചെയർമാൻ സന്തോഷ് ഇമ്മട്ടി, സംസ്ഥാന സെക്രട്ടറി മാരായ ബെന്നി എംഎം,മീന, അബ്രാഹം, യു ടി അബൂബേക്കർ, ജോസ് കുര്യൻ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ച യോഗത്തിന് സംസ്ഥാന സെക്രട്ടറി സിബി ജോസ് നന്ദി പറഞ്ഞു.

മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് അനിൽ കുമാരമംഗലം, സംസ്ഥാന സെക്രട്ടറി ജിജി ഫിലിപ്പ്, ഇടുക്കി ജില്ലാ സെക്രട്ടറി ടോജി തോമസ്, സംസ്ഥാന കൗൺസിലർമാരായ ബിസോയി ജോർജ്ജ്, നോബിൾ മാത്യു, ജില്ലാ ട്രഷറർ സിജൊ ജോസ് എന്നിവർ ക്യാമ്പിൻ്റെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

Leave a Comment

Your email address will not be published. Required fields are marked *