Timely news thodupuzha

logo

എൻ.ആർ.ഇ.ജി.എസ് ദിനം ആഘോഷിച്ച് ഇടവെട്ടി ഗ്രാമപഞ്ചായത്ത്

തൊടുപുഴ: 2006 ഫെബ്രുവരി രണ്ടിന് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി നിലവിൽ വന്നതിന്റെ വാർഷികാഘോഷം ഇടവെട്ടി ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ചു.

11, 12, 13 വാർഡുകളുടെ സംയുക്താഭിമുഖ്യത്തിൽ ഇടവെട്ടി ഗ്രാമപഞ്ചായത്ത് ഹാളിൽ നടത്തിയ എൻ.ആർ.ഇ.ജി.എസ് ദിനാചരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഷീജാ നൗഷാദ് അധ്യക്ഷത വഹിച്ചു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ജെ.ബി.ഡി.ഒ ഫസീല ദിലീപ് പദ്ധതി അവലോകനം ചെയ്തു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത്തീഫ് മുതിർന്ന തൊഴിലാളികൾക്ക് ആദരവ് നൽകി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. അസീസ് ഇല്ലിക്കൽ മേറ്റുമാരെ ആദരിച്ചു.

ഗ്രാമ പഞ്ചായത്ത് അംഗം അഡ്വ. അജ്മൽ ഖാൻ അസീസ് എം.ജി.എൻ.ആർ.ഇ.ജി.എ ഉദ്യോഗസ്ഥരായ ഫർസ സലിം, അന്നു, അഞ്ജന, ലിറ്റി എന്നിവർക്കുള്ള ആദരവ് നൽകി.

യോഗത്തിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ എ.കെ സുഭാഷ് കുമാർ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ വി.എസ് അബ്ബാസ്, തൊഴിലുറപ്പ് മേറ്റുമാരായ സജികുമാരി രവി, സലീന ഷാജി, സരസു കെ.എം എന്നിവർ ആശംസകൾ നേർന്നു.

തുടർന്ന് തൊഴിലാളികളുടെ നേതൃത്വത്തിൽ കലാപരിപാടികൾ അവതരിപ്പിച്ചു. യോഗത്തിൽ ഹലീമ മലയിൽ സ്വാഗതവും, സക്കീന ഹനീഫ നന്ദിയും പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *