ഇടുക്കി: ഹൈറേഞ്ചിലെ കൊടുംചൂടിലും കാഴ്ച്ചകൾക്ക് കുളിർമയേകി കൊട്ടാരക്കര ദിണ്ഡുക്കൽ ദേശീയപാതയിലും കുമളി മൂന്നാർ സംസ്ഥാന പാതയിലും ഗുൽമോഹർ പൂവസന്തം. പ്രണയ കവിതകളിലും ദൃശ്യങ്ങളിലും സാന്നിധ്യമായ ഗുൽമോഹർ പൂക്കൾ ദേശീയപാതയോരങ്ങളിൽ പൂവസന്തം തീർക്കുന്നത് വിനോദ സഞ്ചാരികളിൽ വേനൽ ചൂടിനൊപ്പം നയന മനോഹര കാഴ്ചകൾ സമ്മാനിക്കുന്നു.