കോട്ടയം: പാലാ കുടക്കച്ചിറയിൽ പന്തുകളിക്കുന്നതിനിടയിൽ കിണറ്റിലേക്ക് വീണ പന്ത് എടുക്കുവാൻ ശ്രമിക്കുന്നതിനിടയിൽ കാൽ വഴുതി കിണറ്റിലേക്ക് വീണ വിദ്യാർഥിക്ക് ദാരുണാന്ത്യം.
കുടക്കച്ചിറ സെന്റ് ജോസഫ് എൽ.പി.സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയും, വല്ലയിൽ ഓന്തനാൽ ബിജു പോളിൻ്റ മകനുമായ ലിജു ബിജുവാണ്(10) മരിച്ചത്.
കിണറ്റിൽ വീണയുടൻ തന്നെ നാട്ടുകാർ കുട്ടിയെ പുറത്തെടുത്തെങ്കിലും മരണമടയുകയായിരുന്നു. അടുത്ത ദിവസം ആദ്യകുർബാന സ്വീകരിക്കുവാനുള്ള ഒരുക്കത്തിലായിരുന്നു ലിജു.