Timely news thodupuzha

logo

ഫ്രാൻസിലെ പരമോന്നത സിവിലിയൻ ബഹുമതി ഗൗരി പാർവതി ഭായിക്ക്

തിരുവനന്തപുരം: തിരുവിതാംകൂർ രാജകുടുംബത്തിലെ അംഗമായ പൂയം തിരുനാൾ ഗൗരി പാർവതി ഭായിക്ക് ഫ്രാൻസിലെ പരമോന്നത സിവിലിയൻ ബഹുമതി.

ഷെവലിയർ എന്നറിയപ്പെടുന്ന, നൈറ്റ് ഇൻ ദ നാഷണൽ ഓർഡർ ഓഫ് ദ ലീജിയൻ ഓഫ് ഓണറിന് ഗൗരി പാർവതി ഭായിയെ തെരഞ്ഞെടുത്തതായി അറിയിക്കുന്ന കത്ത് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെ പേരിലാണ് അയച്ചിരിക്കുന്നത്.

മാക്രോണിന്‍റെ കത്തിലെ വിവരങ്ങൾ ഇന്ത്യയിലെ ഫ്രാൻസിന്‍റെ അംബാസഡർ തിയറി മാറ്റിയോ ഔദ്യോഗികമായി ഗൗരി പാർവതി ഭായിയെ അറിയിച്ചു.

ഇന്ത്യൻ സമൂഹത്തിനും സ്ത്രീകളുടെ ഉന്നമനത്തിനും ഇന്തോ – ഫ്രഞ്ച് സൗഹൃദത്തിനും നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് ബഹുമതിയെന്ന് കത്തിൽ വിശദീകരിക്കുന്നു. ഫ്രഞ്ച് അധ്യാപിക കൂടിയാണ് അവർ.

തിരുവനന്തപുരത്തെ അലയൻസ് ഫ്രാഞ്ചൈസുമായി അടുത്തു പ്രവർത്തിക്കുകയും ചെയ്യുന്നു. 1802ൽ നെപ്പോളിയൻ ബോണപ്പാർട്ട് ഫ്രാൻസിന്‍റെ ചക്രവർത്തിയായിരിക്കുമ്പോൾ ഏർപ്പെടുത്തിയതാണ് പുരസ്കാരം. ഫ്രാൻസിനു നൽകുന്ന സേവനങ്ങളാണ് ഇതിനു പരിഗണിക്കപ്പെടാനുള്ള യോഗ്യത. അതിനു ദേശീയതകൾ പ്രതിബന്ധമാകാറില്ല.

Leave a Comment

Your email address will not be published. Required fields are marked *