Timely news thodupuzha

logo

കോടിക്കുളം ഇടവക ദേവാലയത്തിൽ തിരുനാൾ ഒമ്പതിന് ആരംഭിക്കു

തൊടുപുഴ: കോടിക്കുളം ഇടവക ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ വിശുദ്ധ അന്നാമ്മയുടേയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ 9,10,11 തീയതികളിൽ ആഘോഷിക്കും. തിരുനാളിന് മുന്നോടിയായുള്ള വിശുദ്ധ കുർബാന, ജപമാല, നൊവേന, ലദ്ദീഞ്ഞ് എന്നിവ എട്ട് വരെ നടക്കും. ഒമ്പതിന് രാവിലെ ആറിന് ജപമാല, വിശുദ്ധ കുർബാന, നൊവേന. വൈകിട്ട് നാലിന് തിരുനാൾ കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, നൊവേന. 4.30ന് വിശുദ്ധ കുർബാന, സന്ദേശം. റവ. ഫാ. ഫെബിൻ കുന്നത്ത് നേതൃത്വം നൽകും. വൈകിട്ട് ആറിന് ലഘു ഭക്ഷണം. 6.15ന് മജീഷ്യൻ ജെയിംസ് മുക്കുടം നയിക്കുന്ന ബൈബിൾ മാജിക് ഷോ.

10ന് രാവിലെ 6.30ന് ജപമാല, വിശുദ്ധ കുർബാന, നൊവേന. എട്ടിന് വീട്ടമ്പു കൊണ്ടുപോകൽ. 4.30ന് ലദ്ദീഞ്ഞ്, ആഘോഷമായ തിരുനാൾ പാട്ടു കുർബാന. തൊടുപുഴ വികാരി റവ. ഫാ. തോമസ് വിലങ്ങുപാറ കാർമ്മികത്വം വഹിക്കും. കരിമണ്ണൂർ വികാരി. റവ. ഫാ. സ്റ്റാൻലി പുൽപ്രയിൽ സന്ദേശം നൽകും. വൈകിട്ട് 6.30ന് ചാലയ്ക്കാമുക്ക് കപ്പേളയിലേക്ക് പ്രദക്ഷിണം, ലദ്ദീഞ്ഞ്. എട്ടിന് സമാപന പ്രാർത്ഥന, സ്നേഹവിരുന്ന്.

11ന് രാവിലെ 6.30ന് ജപമാല, വിശുദ്ധ കുർബാന, അമ്പെഴുന്നള്ളിക്കൽ. വൈകിട്ട് 4.30ന് ലദ്ദീഞ്ഞ്, ആഘോഷമായ തിരുനാൾ പാട്ടു കുർബാന. റവ. ഫാ. ജെയിംസ് മുണ്ടോളിക്കൽ നയിക്കും. കൊടുവേലി സാൻജോ സി.എം.ഐ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ റവ. ഫാ. ജോൺസൺ പാലപ്പിള്ളി സി.എം.ഐ സന്ദേശം നൽകും. 6.30ന് പാറത്തോട്ട കപ്പേളയിലേക്ക് പ്രദക്ഷിണം, ലദ്ദീഞ്ഞ്. എട്ടിന് സമാപന പ്രാർത്ഥന, തിരുശേഷിപ്പ് വണക്കം, വാദ്യമേളങ്ങൾ.

12ന് രാവിലെ ആറിന് ജപമാല, വിശുദ്ധ കുർബാന, വിഭൂതി തിരുക്കർമ്മങ്ങൾ എന്നിവ ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. ജോൺസൺ പഴയപീടികയിൽ, കൈക്കാരന്മാരായ മാനുവൽ ആലയ്ക്കാപ്പിള്ളിൽ, ജെയിംസ് അറയ്ക്കൽ തുടങ്ങിയവർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *