Timely news thodupuzha

logo

കാന്തിപ്പാറ വില്ലേജ് ഓഫീസ് ഉദ്ഘാടനം നടത്തി

രാജാക്കാട്: സേനാപതി പഞ്ചായത്തിലെ കാന്തിപ്പാറയിൽ നിർമ്മാണം പൂർത്തിയാക്കിയ സ്മാർട്ട് വില്ലേജ് ഓഫീസിൻ്റെ ഉദ്ഘാടനം നടത്തി. ഉടുമ്പൻചോല എം.എൽ.എ എം.എം മണി അദ്ധ്യക്ഷത വഹിച്ച ചടങ്ങ് വച്ച് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ ഓൺലൈനായി ഉദ്ഘാടനം നിർവ്വഹിച്ചു. ശിലാഫലകം അനാഛാദനവും ഓഫീസ് മുറി ഉദ്ഘാടനവും എം.എം മണി എം എൽ.എ നിർവ്വഹിച്ചു.

ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് ഓൺലൈനായി മുഖ്യപ്രഭാഷണം നടത്തി. ജില്ല കളക്ടർ ഷീബാ ജോർജ്ജ്,ദേവികുളം സബ് കളക്ടർ വി.എം ജയകൃഷ്ണൻ, സേനാപതി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് തിലോത്തമ സോമൻ, ജില്ല പഞ്ചായത്ത് അംഗം വി.എൻ മോഹനൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.റ്റി വർഗീസ്,ഗ്രാമ പഞ്ചായത്ത് അംഗം മത്തായി ആഗസ്തി എന്നിവർ പ്രസംഗിച്ചു.

ജനപ്രതിനിധികൾ,വിവിധ സമുദായ രാഷ്ട്രീയ നേതാക്കൾ,റവന്യു ജീവനക്കാർ എന്നിവർ പങ്കെടുത്തു. ലാൻ്റ് റവന്യു കമ്മീഷണർ കൗശിഗൻ ഓൺലൈനായി സ്വാഗതവും ഇടുക്കി എഡിഎം പി.എം അനി നന്ദിയും അർപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *