Timely news thodupuzha

logo

വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്, നിരവധി ജനൽ ചില്ലുകൾ പൊട്ടി

ചെന്നൈ: വന്ദേഭാരത് ട്രെയിനിന് നേരെ വീണ്ടും ആക്രമണം. ചെന്നൈ – തിരുനെൽവേലി ട്രെയിനിന് നേരെ ഉണ്ടായ കല്ലേറിൽ നിരവധി ജനൽ ചില്ലുകൾ തകർന്നു.

കല്ലേറിൽ ഒമ്പത് കോച്ചുകളിലെ ജനൽ ചില്ലുകളാണ് പൊട്ടിയത്. കഴിഞ്ഞ ദിവസം രാത്രി 10:30ന് തിരുനെൽവേലി വാഞ്ചി മണിയാച്ചിയിൽ വച്ചാണ് സംഭവം. ആക്രമികൾ ആരാണെന്ന് വ്യക്തമല്ല. സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *