Timely news thodupuzha

logo

വനിതാ ശിശു വികസനത്തിനായി പദ്ധതികൾ, പൈസ വകയിരുത്തി

തിരുവനന്തപുരം: വനിതാ ശിശു വികസനത്തിനായി ഒട്ടേറെ പദ്ധതികൾക്ക്‌ സംസ്ഥാന ബജറ്റ് പണം നീക്കിവെക്കുന്നു.’നിർഭയ’ പദ്ധതിക്കായി 10 കോടി രൂപ വകയിരുത്തുന്നു.

സുരക്ഷയുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തന ങ്ങൾക്കായി 10 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്‌. കൗമാര പ്രായത്തിലുള്ള പെൺകുട്ടികൾക്ക് വേണ്ടി, സംസ്ഥാനത്തെ 1012 സ്കൂളുകൾ മുഖേന നടപ്പിലാക്കി വരുന്ന ‘സൈക്കോ-സോഷ്യൽ സർവ്വീസസ് പദ്ധതിക്കായി 51 കോടി രൂപയും ജൻഡർ പാർക്കിൻ്റെ വിവിധ പ്രവർത്തനങ്ങൾക്കായി ഒമ്പത് കോടി രൂപയും വകയിരുത്തുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്ത ത്തോടെ മോഡൽ അംഗൻവാടികളും സ്മാർട്ട് അംഗൻവാടികളും നിർമ്മിക്കുന്നതിനായി 10 കോടി രൂപയും കുട്ടികളുടെ സംരക്ഷണവും വികാസവും ലക്ഷ്യമിട്ട് നടപ്പിലാക്കി വരുന്ന ‘ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ’ പദ്ധതിക്കായി 13 കോടി രൂപയും ബറ്റിലുണ്ട്‌.

നഗര പ്രദേശങ്ങളിൽ അടുത്തടുത്ത് പ്രവർത്തിച്ചു വരുന്ന വിവിധ അംഗൻവാടികളെയും അവയിലെ ജീവനക്കാരെയും സംയോജിപ്പിച്ചുകൊണ്ട്, മെറ്റേണിറ്റി ബെനിഫിറ്റ് ആക്ട് വ്യവസ്ഥ ചെയ്യുന്ന പ്രകാരം, മൂന്ന് വയസുവരെയുള്ള കുട്ടികൾക്കായി കൃഷ്, മൂന്നു മുതൽ ആറു വയസുവരെയുള്ളവർക്കുള്ള പ്രീ-സ്കൂൾ, കൗമാരക്കാരായ പെൺകുട്ടികൾക്കുള്ള സുരക്ഷിത കേന്ദ്രം എന്നിവ ഒരുക്കുവാൻ ലക്ഷ്യമിട്ടാണ് തൊഴിലിടങ്ങളിൽ ക്രഷുകൾ സ്ഥാപിക്കുന്ന പദ്ധതി നടപ്പാക്കുന്നത്.

ഈ പദ്ധതിക്കായി 2.20 കോടി രൂപ വകയിരുത്തുന്നു. കുട്ടികളുടെ സ്ഥാപനേതര പുനരധിവാസത്തിനും സംരക്ഷണത്തിനുമായി നോൺ ഇൻസ്റ്റിറ്റ്യൂഷണൽ കെയർ ഫോർ ചിൽഡ്രനെന്ന പുതിയ പദ്ധതി നടപ്പിലാക്കും. ഇതിന്റെ സംസ്ഥാന വിഹിതമായി 50 ലക്ഷം രൂപ വകയിരുത്തുന്നു.

Leave a Comment

Your email address will not be published. Required fields are marked *