Timely news thodupuzha

logo

തളർച്ച അനുഭവപ്പെട്ട യാത്രക്കാരനെ ആശുപത്രിയിൽ എത്തിച്ചു കെ .എസ്.ആർ .ടി .സി .ജീവനക്കാർ മാതൃകയായി .

വിനു ജോസ് മുട്ടം

തൊടുപുഴ :ബസ് യാത്രയ്ക്കിടെ തളർച്ച അനുഭവപ്പെട്ട യാത്രക്കാരനെ ആശുപത്രിയിൽ എത്തിച്ചു കെ .എസ്.ആർ .ടി .സി .ജീവനക്കാർ .തൊടുപുഴയിൽ നിന്നും തിങ്കളാഴ്ച രാത്രിയിൽ എരുമേലിക്ക് പുറപ്പെട്ട ബസ് മുട്ടത്തു എത്തിയപ്പോൾ ഒരു യാത്രക്കാരന് തളർച്ച അനുഭവപ്പെട്ടു .ഉടൻ ബസ് നിർത്തി യാത്രക്കാരനെ ആശുപത്രിയിൽ എത്തിക്കുവാൻ ബസ് ജീവനക്കാർ ശ്രെമിച്ചെങ്കിലും രോഗിയെ ആശുപത്രിയിൽ കൊണ്ടുപോകുവാൻ അതുവഴി വന്ന കാർ യാത്രക്കാർ തയ്യാറായില്ല .ഇതേ തുടർന്ന് ബസ് മുട്ടത്തു നിന്നും തിരിച്ചു തൊടുപുഴയ്ക്കു വരികയായിരുന്നു .തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയിൽ യാത്രക്കാരനെ പ്രവേശിപ്പിച്ചു .എരുമേലി ഡിപ്പോയിലെ സന്തോഷ് ,റഹ്മത് എന്നിവരാണ് കെ .എസ് .ആർ ടി സി യ്ക്ക് അഭിമാനമായ നന്മ ചെയ്തത്

.പോലീസ് സേനയിൽ ഉള്ള ഒരാളാണ് ബസിൽ തളർന്നു വീണത് .ഒപ്പം സഹ പ്രവർത്തകൻ ഉളളതിനാൽ കെ .എസ് .ആർ .ടി .സി .ജീവനക്കാരോട് യാത്ര തുടരാൻ ആശുപത്രി അധികൃതർ നിർദേശിക്കുകയായിരുന്നു .മാതൃകാപരവും കെ .എസ് .ആർ .ടി .സി .യ്ക്ക് അഭിമാനവുമായ പ്രവർത്തി ചെയ്ത ജീവനകകരെ ഓൾ കേരളം ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ പ്രസിഡന്റ് കെ .എം .മാണി അഭിനന്ദിച്ചു .

Leave a Comment

Your email address will not be published. Required fields are marked *