Timely news thodupuzha

logo

ഗ്യാന്‍വാപി കേസിൽ മസ്ജിദ് കമ്മിറ്റി അലഹബാദ് ഹൈക്കോടതിയിൽ നൽകിയ ഹര്‍ജി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: കാശിയിലെ ഗ്യാന്‍വാപി പള്ളിയുടെ നിലവറയില്‍ ഹൈന്ദവര്‍ക്ക് പൂജയ്ക്ക് അനുവാദം നല്‍കിയത് ചോദ്യം ചെയ്തു കൊണ്ടുളള മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി അലഹബാദ് ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാളിന്റെ സിംഗിള്‍ ബെഞ്ചാണ് വാദം കേള്‍ക്കുക.കഴിഞ്ഞയാഴ്ച ഹര്‍ജി പരിഗണിച്ച കോടതി മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം അംഗീകരിച്ചിരുന്നില്ല.

ഹര്‍ജി പരിഷ്‌കരിച്ചുനല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. ജനുവരി 31നാണ് വാരാണസി ജില്ലാ ജഡ്ജി പള്ളിയുടെ നാല് നിലവറകളില്‍ ഒന്നില്‍ ഹിന്ദുക്കള്‍ക്ക് പൂജ നടത്താന്‍ അനുവാദം നല്‍കിയത്.

1993 വരെ ഇവിടെ പൂജ നടന്നിരുന്നുവെന്ന വാദം അംഗീകരിച്ചായിരുന്നു ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവ്. ഏഴു ദിവസത്തിനുള്ളില്‍ പൂജയ്ക്കുള്ള സൗകര്യം ഒരുക്കണമെന്നായിരുന്നു വിധിയെങ്കിലും ഉത്തരവ് പുറപ്പെടുവിച്ച് മണിക്കൂറുകള്‍ക്കകം തന്നെ നിലവറയില്‍ പ്രാര്‍ഥന ആരംഭിക്കുകയായിരുന്നു.

ഇതിനു പിന്നാലെ പള്ളിക്ക് സമീപം സ്ഥാപിച്ചിരിക്കുന്ന മാര്‍ഗസൂചനാ ബോര്‍ഡില്‍ തീവ്ര ഹിന്ദുത്വ സംഘടനയുടെ പ്രവര്‍ത്തകര്‍ ‘മസ്ജിദെന്ന’ വാക്ക് മറച്ച് ‘മന്ദിര്‍’ എന്നാക്കിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *