Timely news thodupuzha

logo

പാലക്കാട് സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

പാലക്കാട്: കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. മംഗലം ഡാം കുഞ്ചിയാർ പതിയിലാണ് സ്വകാര്യ തോട്ടത്തിൽ ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പിടിയാനയാണ് ചെരിഞ്ഞത്. പ്രായമായതിനെ തുടർന്നാണ് ആന ചരിഞ്ഞതെന്നാണ് വിലയിരുത്തൽ. ആനയെ അവശനിലയിൽ കണ്ടതിനു പിന്നാലെ വനപാലകർ ചികിത്സ നൽകാൻ ശ്രമിച്ചിരുന്നു. ഇന്ന് ഉച്ചയാടെ പോസ്റ്റുമാർട്ടം നടത്തും.

Leave a Comment

Your email address will not be published. Required fields are marked *