Timely news thodupuzha

logo

എം വിന്‍സെന്റ് എം.എല്‍.എ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു

തിരുവനന്തപുരം: എം വിന്‍സെന്റ് എം.എല്‍.എയുടെ കാര്‍ കരമന കളിയിക്കാവിള പാതയില്‍ പ്രാവച്ചമ്പലത്തിന് സമീപം ഡിവൈഡറില്‍ ഇടിച്ചു.

അപകടത്തില്‍ എം.എല്‍.എയ്ക്കും കൂടെയുണ്ടായിരുന്നയാള്‍ക്കും പരിക്കേറ്റു. ബാലരാമപുരത്തെ വീട്ടില്‍ നിന്ന് റെയില്‍വേ സ്‌റ്റേഷനിലേയ്ക്ക് പോകുംവഴിയാണ് അപകടം.

നിസ്സാര പരിക്കേറ്റ എം.എല്‍.എയേയും കൂടെണ്ടായിരുന്നയാളെയും പൊലീസ് ബാലരാമപുരത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. സ്‌കൂട്ടര്‍ യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കാര്‍ നിയന്ത്രണം വിടുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *