Timely news thodupuzha

logo

നെയ്യശ്ശേരി പള്ളിയിൽ തിരുനാൾ

നെയ്യശ്ശേരി: സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ ഇടവക മധ്യസ്ഥനും ധീര രക്തസാക്ഷിയുമായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ 9,10,11 തീയതികളിൽ ഭക്ത്യാദരപൂർവ്വം നടത്തുമെന്ന് വികാരി ഫാ. പോൾ മൈലയ്ക്കച്ചാലിൽ, കൈക്കാരന്മാരായ ജോണി തകരപ്പിള്ളിൽ, ജോളി മഞ്ചപ്പിള്ളിൽ എന്നിവർ അറിയിച്ചു.

ഒമ്പതിന് രാവിലെ 5.30ന് ആരാധന, നൊവേന. 6.15ന് പരിശുദ്ധ കുർബാന. വൈകിട്ട് നാലിന് കൊടിയേറ്റ്. തിരുസ്വരൂപ പ്രതിഷ്ഠ. 4.20ന് നൊവേന. 4.30ന് ആഘോഷമായ പരിശുദ്ധ റാസ കുർബാന കോതമം​ഗലം രൂപതാ ചാൻസലർ റവ. ഡോ. ജോസ് കുളത്തൂർ നയിക്കും. 6.30ന് സെമിത്തേരി സന്ദർശനം.

10ന് രാവിലെ 5.30ന് ആരാധന, നൊവേന. 6.15ന് പരിശുദ്ധ കുർബാന. തുടർന്ന് വീട്ടമ്പ് എഴുന്നള്ളിക്കൽ. വൈകിട്ട് നാലിന് ആരാധന, നൊവേന. 4.45ന് റവ. ഫാ. സെബാസ്റ്റ്യൻസ് നെടുംപുറത്ത് നയിക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയും സന്ദേശവും. 6.15ന് അൽഫോൺസാ കപ്പേളയിലേക്ക് പ്രദക്ഷിണം. 7.30ന് നേർച്ച.

11ന് രാവിലെ 5.15ന് ആരാധന, നൊവേന. 5.45 മുതൽ 7.30 വരെ പരിശുദ്ധ കുർബാന, നൊവേന. 10ന് പരിശുദ്ധ കുർബാന. തുടർന്ന് സ്നേഹവിരുന്ന്. നാലിന് ആരാധന. 4.30ന് നൊവേന. 4.45ന് റവ. ഫാ. സിന്റോ ആലുങ്കൽ സി.എം.ഐ നയിക്കുന്ന ആഘോഷമായ തിരുനാൾ കുർബാന. 6.15ന് ടൗൺ പ്രദക്ഷിണം, നേർച്ച, ബാന്റ് – ചെണ്ട മേളം തുടങ്ങിയവ ഉണ്ടായിരിക്കും.

Leave a Comment

Your email address will not be published. Required fields are marked *