Timely news thodupuzha

logo

ഓൾ ഇന്ത്യാ ബാങ്ക് പെൻഷനേഴ്സ് ആന്റ് റീട്ടയറിസ് കോൺഫെഡറേഷൻ ഇടുക്കി ജില്ലാ സമ്മേളനം ഒമ്പതിന്

തൊടുപുഴ: ഓൾ ഇന്ത്യാ ബാങ്ക് പെൻഷനേഴ്സ് ആന്റ് റീട്ടയറിസ് കോൺഫെഡറേഷൻ(എ.ഐ.ബി.പി.എ.ആർ.സി) ഇടുക്കി ജില്ലാ സമ്മേളനം ഫെബ്രുവരി ഒമ്പതിന് നടക്കും. വെള്ളിയാഴ്ച രാവിലെ 10ന് ഹോട്ടൽ സിസിലിയയിൽ വച്ച് ദേശീയ സീനിയർ വൈസ് പ്രസിഡന്റും സംസ്ഥാന പ്രസിഡന്റുമായ ടോം തോമസ് ഉദ്ഘാടനം നിർവ്വഹിക്കും. ചടങ്ങിൽ അന്തരിച്ച അം​ഗങ്ങളെ അനുസ്മരിക്കും. ജില്ലാ പ്രസിഡന്റ് തോമസ് ആന്റണി അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീകുമാർ ബി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ സെക്രട്ടറി തോംസൺ കെ.ജി റിപ്പോർട്ട് അവതരിപ്പിക്കും. സദാശിവൻ പിള്ള വി.കെ സ്വാഗതം പറയും.

Leave a Comment

Your email address will not be published. Required fields are marked *