Timely news thodupuzha

logo

ഇന്ത്യയെ മത രാഷ്ട്രമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്; മുഖ്യമന്ത്രി

കാസർകോഡ്: രാജ്യത്തെ മത രാഷ്ട്രമാക്കി തീർക്കാനുള്ള നടപടികളാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്ത്രത്തിനപ്പുറം ചില കെട്ടുകഥകൾ പ്രചരിപ്പിക്കാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭരണഘടന അുനശാസിക്കുന്ന ശാസ്ത്ര അഭിരുചിയും യുക്തി ചിന്തയും വളർത്തുക എന്നത് പൗരന്‍റെ കടമയാണ്.

ആ കാഴ്ചപ്പാടിനെ കാറ്റിൽ പറത്തി നമ്മുടെ രാജ്യത്തെ മത രാഷ്ട്രമാക്കി തീർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഭരണഘടനാ പദവിയിലുള്ളവർ തന്നെ ഇതിനു നേതൃത്വം നൽകുന്നതായും മുഖ്യമന്ത്രി ആരോപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *