Timely news thodupuzha

logo

ഇടുക്കി ജില്ലയിൽ പദ്ധതി വിഹിതം; 16 വകുപ്പുകൾ 100 ശതമാനം ചെലവഴിച്ചതായി ജില്ലാ കളക്ടർ

ഇടുക്കി: ജില്ലയിൽ 16 വകുപ്പുകൾ പദ്ധതി വിഹിതത്തിൽ 100 ശതമാനം ചെലവഴിച്ചതായി ജില്ലാ കളക്ടർ ഷീബ ജോർജ് ഐ.എ.എസ്. പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട ചെലവുകൾ അതാത് വകുപ്പുകൾ കൃത്യമായി അവലോ കനം ചെയ്ത് സമയബന്ധിതമായി പൂർത്തിയാക്കണമെന്നും കളക്ടർ നിർദേശിച്ചു.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ പ്രസംഗിക്കുന്നതിന് ഇടയിലാണ് ഈ കാര്യം വ്യക്തമാക്കിയത്. 90 – 99 ശതമാനത്തിനിടയിൽ അഞ്ച്, 80 – 90 ശത മാനിടയിൽ ഒമ്പത്, 70 – 80 ശതമാനത്തിന്റെ ഇടയിൽ ആറ്, എന്നിങ്ങനെയും ഏഴു വകുപ്പുകൾ 60ൽ താഴെയുമാണ് പദ്ധതി നിർവഹണം നടത്തിയത്. ജില്ലയിൽ നടന്ന നവകേരള സദസിൽ ലഭിച്ച നിവേദനങ്ങളുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ ഇതുവരെ സ്വീകരിച്ച നടപടികൾ യോഗത്തിൽ വിലയിരുത്തി. പരാതികൾക്ക് ഒരാഴ്ചയ്ക്കുള്ളിൽ പരിഹാരം കാണാൻ വകുപ്പു മേധാവികൾക്ക് ജി ല്ലാ കളക്ടർ കർശന നിർദേശം നൽകി.

Leave a Comment

Your email address will not be published. Required fields are marked *