Timely news thodupuzha

logo

സപ്ലൈക്കോ സബ്സിഡി സാധനങ്ങൾ പ്രതികാത്മകമായി വിതരണം ചെയ്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം

തൊടുപുഴ: വിലക്കയറ്റം സൃഷ്ടിച്ച് ജനങ്ങളെ കൊല്ലാതെ കൊല്ലുന്ന സർക്കാർ നടപടിക്കെതിരെയും സപ്ലൈക്കോ സബ്സിഡി ഉൽപ്പന്നങ്ങളുടെ ലഭ്യത കുറവിനെതിരെയും സപ്ലൈക്കോ സ്റ്റോറിന്റെ ദ്യശ്യങ്ങൾ എടുക്കുന്നതിൽ നിരോധനം ഏർപ്പെടുത്തിയ ശ്രീറാം വെങ്കിട്ട് രാമന്റെ സർക്കുലറിനെതിരെയും ജില്ലയിൽ പ്രതിഷേധം ശക്തം.

സബ്സിഡി സാധനങ്ങളുടെ വിലവർധനവിൽ പൊതുജനം ആശങ്കയിൽ ആണെന്നും ജനദ്രോഹ സമീപനവുമായി മുന്നോട്ടുപോകുവാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെങ്കിൽ ശക്തമായ സമരങ്ങൾക്ക് യൂത്ത് കോൺഗ്രസ് നേതൃത്വം നൽകുമെന്ന് യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റി.

സപ്ലൈകോ സബ്സിഡി ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിനെതിരെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ സപ്ലൈകോയ്ക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.

പ്രതിഷേധത്തിന്റെ ഭാഗമായി സബ്സിഡി സാധനങ്ങൾ പ്രതികാത്മകമായി വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് ദേവസ്യയുടെ അധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി അഡ്വ.അരുൺ പൂച്ചക്കുഴി പ്രതിഷേധം ഉദ്ഘാടനം നിർവഹിച്ചു.

നിരവധി പ്രവർത്തകർ പ്രതിഷേധ യോ​ഗത്തിത്തിൽ അണി നിരന്നു. ജില്ലാ ജനറൽ സെക്രട്ടറിമാർ ഫൈസൽ റ്റി.എസ്, ഷാനു ഷാഹുൽ, ബിബിൻ അഗസ്റ്റിൻ, മനു സി.എം, മുനീർ സി.എം, ടോണി എബ്രഹാം, രഞ്ജിത്ത് രാജീവ്, വിഷുണു കോട്ടപ്പുറം, നിയോജക മണ്ഡലം പ്രസിഡന്റ്‌ ബിലാൽ സമദ്, ജോസ്കുട്ടി ജോസ്, ഗൗതം റെജി, അൽഫോൻസ് സെബാസ്റ്റ്യൻ, റിസ്‌വാൻ പാലമൂടൻ, അഷ്‌ക്കർ ഷെമീർ,ശ്രീജിത്ത്‌ പ്രകാശ് എന്നിവർ നേതൃത്വം നൽകി.

Leave a Comment

Your email address will not be published. Required fields are marked *