Timely news thodupuzha

logo

കോട്ടയത്ത് ലോട്ടറി മോഷ്ടിക്കാൻ എത്തിയവരെ പെൻ ക്യാമറയിൽ കുടുക്കി കാ​ഴ്ച​ ശക്തിയി​ല്ലാത്ത ലോട്ടറി വിൽപ്പനക്കാരി

കോ​ട്ട​യം: “ഞാ​നൊ​രു ക്രി​സ്ത്യാ​നി​യാ​ണ്, എ​ല്ലാ ഞാ​യ​റാ​ഴ്ച​യും പ​ള്ളി​യി​ല്‍ പോ​കു​ന്ന വ്യ​ക്തി​യാ​ണ്. ക്ഷ​മ​യു​ടെ​യും സ​ഹി​ഷ്ണു​ത​യു​ടെ​യും സ്‌​നേ​ഹ​ത്തി​ന്‍റെ​യും പാ​ഠ​മാ​ണ് അ​വി​ടെ​നി​ന്നു ല​ഭി​ക്കു​ന്ന​ത്. ലോ​ക​ത്തി​നു മു​മ്പി​ല്‍ ഞാ​ന്‍ ദ​രി​ദ്ര​യാ​ണെ​ങ്കി​ലും ദൈ​വ​ത്തി​നു മു​മ്പി​ല്‍ സ​മ്പ​ന്ന​യാ​ണ്’’- ത​ന്‍റെ കാ​ഴ്ച പ​രി​മി​തി മു​ത​ലാ​ക്കി ലോ​ട്ട​റി മോ​ഷ്ടി​ച്ച​വ​രോ​ട് ക്ഷ​മി​ച്ചു​കൊ​ണ്ട് ക​ള​ത്തി​പ്പ​ടി പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി റോ​സ​മ്മ സു​ഭാ​ഷ് പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണി​ത്.

ലോ​ട്ട​റി​ക്ക​ള്ള​ന്‍​മാ​രെ പെ​ന്‍​കാ​മ​റ​യി​ല്‍ കു​ടു​ക്കി താ​ര​മാ​യ​തി​നു പി​ന്നാ​ലെ റോ​സ​മ്മ​യു​ടെ വാ​ക്കു​ക​ളും വൈ​റ​ലാ​യി. കെ.​കെ റോ​ഡി​ല്‍ ക​ള​ത്തി​പ്പ​ടി​ക്കു സ​മീ​പം ത​ട്ടി​ല്‍ ലോ​ട്ട​റി വി​ല്‍​ക്കു​ക​യാ​ണ് റോ​സ​മ്മ.

വി​ല്‍​പ്പ​ന ക​ഴി​ഞ്ഞ് പ​ണ​വും ലോ​ട്ട​റി​യു​മാ​യി ഒ​ത്തു​നോ​ക്കു​മ്പോ​ള്‍ ക​ണ​ക്ക് പൊ​രു​ത്ത​പ്പെ​ടാ​തെ വ​ന്ന​തോ​ടെ​യാ​ണ് ത​ട്ടി​പ്പ് നേ​രി​ടു​ന്ന​താ​യി റോ​സ​മ്മ​യ്ക്ക് മ​ന​സി​ലാ​യ​ത്.

കൂ​ടു​ത​ല്‍ ലോ​ട്ട​റി എ​ടു​ത്ത് എ​ണ്ണം തെ​റ്റി​ച്ച് പ​റ​ഞ്ഞും ടി​ക്ക​റ്റി​ന്‍റെ യ​ഥാ​ര്‍​ഥ വി​ല ന​ല്‍​കാ​തെ​യു​മാ​യി​രു​ന്നു കാ​ഴ്ച​പ​രി​മി​തി​യു​ള്ള റോ​സ​മ്മ​യെ പ​റ്റി​ച്ചി​രു​ന്ന​ത്.

കാ​ഴ്ച​പ​രി​മി​തി​യു​ണ്ടെ​ങ്കി​ലും ഡ​യ​ലോ​ഗ് കേ​ട്ട് ടി​വി സീ​രി​യ​ല്‍ ആ​സ്വ​ദി​ക്കു​ന്ന​യാ​ളാ​ണ് റോ​സ​മ്മ. സീ​രി​യ​ലി​ല്‍ പെ​ന്‍​കാ​മ​റ​യെ​ക്കു​റി​ച്ച് പ​റ​യു​ന്ന​തു കേ​ട്ട് റോ​സ​മ്മ ഇ​തു​പ​യോ​ഗി​ച്ച് ക​ള്ള​ന്‍​മാ​രെ പി​ടി​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

സു​ഹൃ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഓ​ണ്‍​ലൈ​നാ​യി പെ​ന്‍​കാ​മ​റ വാ​ങ്ങി. പ്ര​വ​ര്‍​ത്ത​നം പ​ഠി​ച്ചു. ഒ​രു മാ​സ​മാ​യി ഇ​തും വ​സ്ത്ര​ത്തി​ല്‍ ധ​രി​ച്ചാ​യി​രു​ന്നു ലോ​ട്ട​റി വി​ല്‍​പ്പ​ന.

ദി​വ​സ​വും മ​റ്റാ​രു​ടെ​യെ​ങ്കി​ലും സ​ഹാ​യ​ത്തോ​ടെ ദൃ​ശ്യം പ​രി​ശോ​ധി​ക്കും. അ​പ്പോ​ഴാ​ണ് മൂ​ന്നു പേ​ര്‍ പ​ല ദി​വ​സ​ങ്ങ​ളി​ലാ​യി ത​ന്നെ പ​റ്റി​ച്ചെ​ന്നു മ​ന​സി​ലാ​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്. പി​ന്നീ​ട് ഇ​തി​ല്‍ ര​ണ്ടു പേ​ര്‍ ടി​ക്ക​റ്റ് വാ​ങ്ങാ​ന്‍ വ​ന്ന​പ്പോ​ള്‍ റോ​സ​മ്മ കാ​ര്യം പ​റ​ഞ്ഞു.

ആ​ദ്യം അ​വ​ര്‍ എ​തി​ര്‍​ത്തെ​ങ്കി​ലും തെ​ളി​വു​ണ്ടെ​ന്ന് പ​റ​ഞ്ഞ​തോ​ടെ കീ​ഴ​ട​ങ്ങി. പോ​ലീ​സി​നോ​ട് പ​റ​യ​രു​തെ​ന്നും ക്ഷ​മ ചോ​ദി​ക്കു​ന്ന​താ​യും അ​റി​യി​ച്ചു. തെ​റ്റ് സ​മ്മ​തി​ച്ച​തി​നാ​ല്‍ അ​വ​രോ​ടു ക്ഷ​മി​ച്ച​താ​യും കേ​സി​നു പോ​കു​ന്നി​ല്ലെ​ന്നു​മാ​ണ് റോ​സ​മ്മ പ​റ​യു​ന്ന​ത്.

Leave a Comment

Your email address will not be published. Required fields are marked *