Timely news thodupuzha

logo

ഭാരത് ജോഡോ ന്യായ് യാത്രയിൽ പ്രിയങ്കയും ചേർന്നു

ലക്നൗ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കാളിയായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര. ഉത്തർപ്രദേശിൽ യാത്ര അവസാനിക്കാനിരിക്കേ മൊറാദാബാദിൽ നിന്നാണ് പ്രിയങ്ക യാത്രയിൽ ചേർന്നത്.

അമ്രോഹ, സംബാൾ, ബുലന്ത്ഷർ‌, അലിഗഡ്, ആഗ്ര, ഹത്രാസ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ഫത്തേപുർ സിക്രിയിൽ ഞായറാഴ്ച യുപിയിലെ യാത്ര അവസാനിക്കും. ആഗ്രയിൽ നിന്ന് ഞായറാഴ്ച എസ് പി നേതാവ് അഖിലേഷ് യാദവും യാത്രയിൽ പങ്കെടുക്കും.

ഉത്തർപ്രദേശിലെ ചന്ദോലിയിൽ നിന്ന് പ്രിയങ്ക യാത്രയിൽ ചേരുമെന്നായിരുന്നു ആദ്യം പുറത്തു വിട്ടിരുന്നത്. എന്നാൽ ശാരീരി അസ്വാസ്ഥ്യങ്ങൾ മൂലം യാത്രയിൽ പങ്കെടുക്കാൻ ആകില്ലെന്ന് പ്രിയങ്ക അറിയിച്ചിരുന്നു.

പ്രിയങ്കയുടെ അസാനിധ്യത്തെ ബി.ജെ.പി പ്രചരണായുധമാക്കി മാറ്റിയതോടെ കോൺഗ്രസ് പ്രതിസന്ധിയിലായി. പ്രിയങ്കയും രാഹുലും തമ്മിൽ അധികാരത്തിനു വേണ്ടിയുള്ള വഴക്കിലാണെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. ഒടുവിൽ വിവാദത്തിന് അറുതി കുറിച്ചു കൊണ്ടാണ് പ്രിയങ്ക യാത്രയിൽ പങ്കാളിയായത്.

Leave a Comment

Your email address will not be published. Required fields are marked *