Timely news thodupuzha

logo

ഹർജിയിൽ സുപ്രീംകോടതി പറഞ്ഞത് ശുഭകരമായ കാര്യങ്ങൾ; ധനമന്ത്രി കെ.എൻ ബാല​ഗോപാൽ

തിരുവനന്തപുരം: കടമെടുപ്പ് പരിധി ഉയർത്തുന്നതിന് വേണ്ടി കേരളം കേന്ദ്രത്തിനെതിരെ നൽകിയ ഹർജിയിൽ സുപ്രീംകോടതി പറഞ്ഞത് ശുഭകരമായ കാര്യങ്ങളാണെന്ന് ധനമന്ത്രി കെ.എൻ ബാല​ഗോപാൽ.

കേരളം ആവശ്യപ്പെട്ട കാര്യങ്ങളിൽ പരിഹാരമായെന്നും തുക ലഭിക്കുന്നതിനുള്ള തടസം നീങ്ങിയെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമാകുമെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളോട് മന്ത്രി പറഞ്ഞു.

മാർച്ച് വരെയുള്ള പ്രവർത്തനങ്ങൾക്ക് ആവശ്യമുള്ള തുകയാണിത്. സാധാരണ​ഗതിയിൽ കണക്കനുസരിച്ച് കിട്ടേണ്ട തുക. ഇത് ലഭിക്കുന്നതിനുള്ള തടസം നീങ്ങി.

സംസ്ഥാനവും കേന്ദ്രവും ചർച്ച ചെയ്ത് വിഷയം പരിഹരിക്കണമെന്നാണ് കോടതി നിർദേശം. ഇത് സംബന്ധിച്ച് കൂടുതൽ പ്രസ്താവനകൾ നടത്തേണ്ടതില്ലെന്നും കോടതി നിർദേശമുണ്ടെന്ന് മന്ത്രി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *