Timely news thodupuzha

logo

കോൺഗ്രസിൻറെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിൻറെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. ആദ്യഘട്ടത്തിൽ 39 സീറ്റുകളാണ് പ്രഖ്യാപിച്ചത്.

കേരളത്തിലെ 16 സീറ്റിലും സ്ഥാർഥികളെ പ്രഖ്യാപിച്ചു. രാഹുൽ ഗാന്ധി ഇത്തവണയും വയനാട്ടിൽനിന്ന് ജനവിധി തേടും. തൃശൂരിൽ കെ മുരളീധരനും മത്സരിക്കും.

ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ഭാഗലും ആദ്യഘട്ട പട്ടികയിൽ ഇടംപിടിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് സ്ഥാനാർഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചത്

കേരളത്തിലെ സ്ഥാനാർഥികൾ: തിരുവനന്തപുരം ശശി തരൂർ, ആറ്റിങ്ങൽ അടൂർ പ്രകാശ്, മാവേലിക്കര കൊടിക്കുന്നേൽ സുരേഷ്, ആലപ്പുഴ കെ.സി.വേണുഗോപാൽ, പത്തനംതിട്ട ആൻറോ ആൻറണി, എറണാകുളം ഹൈബി ഈഡൻ, ഇടുക്കി ഡീൻ കുര്യാക്കോസ്, തൃശൂർ കെ മുരളീധരൻ, ചാലക്കുടി ബന്നി ബഹനാൻ, ആലത്തൂർ രമ്യ ഹരിദാസ്, പാലക്കാട് വി.കെ.ശ്രീകണ്ഠൻ, വടകര ഷാഫി പറമ്പിൽ, കോഴിക്കോട് എം.കെ. രാഘവൻ, വയനാട് രാഹുൽ ഗാന്ധി, കണ്ണൂർ കെ.സുധാകരൻ, കാസർഗോഡ് രാജ് മോഹൻ ഉണ്ണിത്താൻ.

കേരളത്തിലേത് കൂടാതെ ഛത്തീസ്ഗഢ്, കർണാടക, മേഖാലയ, നാഗാലാൻഡ്, സിക്കിം, തെലങ്കാന, ത്രിപുര എന്നീ സംസ്ഥാനങ്ങളിലേയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

അധികാരത്തിൽ വന്നാൽ 30 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകൊണ്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി.

കർണാടക ഉൾപ്പെടെ അധികാരത്തിലെത്തിയ സംസ്ഥാനങ്ങളിൽ കോൺഗ്രസ് സർക്കാരുകൾ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ പാലിച്ച മാതൃക ഉയർത്തിക്കാട്ടിയാണ് വേണുഗോപാൽ ഇക്കാര്യം അറിയിച്ചത്.

ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ 15 പേർ ജനറൽ വിഭാഗത്തിൽ നിന്നാണ്. ശേഷിക്കുന്ന 24 പേർ എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങളിൽ നിന്നുമാണ്.

Leave a Comment

Your email address will not be published. Required fields are marked *