Timely news thodupuzha

logo

രണ്ടാം മോദി സർക്കാരിന്‍റെ അവസാന മന്ത്രിസഭാ യോഗം 12ന്

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തയാഴ്ചയോടെ ഉണ്ടാവുമെന്ന് സൂചന. ആഭ്യന്തര മന്ത്രാലയവുമായി തെരഞ്ഞെടിപ്പു കമ്മിഷൻ ചർച്ച നടത്തി.

തെരഞ്ഞെടുപ്പിന് മുൻപുള്ള അവസാന കേന്ദ്ര മന്ത്രിസഭായോഗം ചൊവ്വാഴ്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്. മന്ത്രാലയങ്ങളുടെ നയപരമായ തീരുമാനങ്ങളുടെ റിപ്പോർട്ട് ബുധനാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് നിർദേശം നൽകി. പദ്ധതികളുടെ ഉദ്ഘാടനങ്ങളും ബുധനാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കണം.

തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ മുഖ്യ കമ്മിഷണറും തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരും ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ജമ്മു കശ്മീർ സന്ദർശിക്കും. പിന്നാലെ സമ്പൂര്‍ണയോഗം ചേര്‍ന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും.

2019ലെ പൊതു തെരഞ്ഞെടുപ്പ് മാതൃകയിൽ ഏഴ് ഘട്ടങ്ങളായാവും തെരഞ്ഞെടുപ്പ് നടക്കുക. ആദ്യ ഘട്ടം ഏപ്രിൽ രണ്ടാം ആഴ്ചയോടെയുണ്ടാവുമെന്നാണ് റിപ്പോർട്ട്. മാർച്ച് 14 മുതൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നേക്കും.

Leave a Comment

Your email address will not be published. Required fields are marked *