ബെയ്ജിങ്ങ്: ചൈനയിലെ ഹെബേയ് പ്രവിശ്യയിലെ ജനവാസ മേഖലയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ ഒരാൾ മരിച്ചു. സംഭവത്തിൽ 22 ഓളം പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്.
ഗ്യാസ് ലീക്കായതാണ് സ്ഫോടനത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ബെയ്ജിങ്ങിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായ പ്രദേശം.
രാവിലെ എട്ടു മണിയോടു കൂടിയാണ് സ്ഫോടനം ഉണ്ടായത്. തുടർന്നുണ്ടായ അഗ്നിബാധ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചതായി അന്ധിരക്ഷാസേന പ്രതികരിച്ചു.