Timely news thodupuzha

logo

ഡൽഹിയിൽ മദ്യപിച്ച് മാര്‍ക്കറ്റിലേക്ക് വാഹനം ഇടിച്ചുകയറ്റി; ഒരാൾ മരിച്ചു

ന്യൂഡല്‍ഹി: മദ്യപിച്ച് വാഹനമോടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കിഴക്കന്‍ ഡല്‍ഹിയിലെ മാര്‍ക്കറ്റിലാണ് സംഭവം.

മദ്യപിച്ച് മാര്‍ക്കറ്റിലേക്ക് യുവാവ് വാഹനം ഇടിച്ചു കയറ്റുകയും ഒരു സ്ത്രീയുടെ മരണത്തിന് ഇടയാക്കുകയുമായിരുന്നു.15 പേര്‍ക്ക് പരിക്കേറ്റു .

അക്രമാസക്തരായ നാട്ടുകാര്‍ വണ്ടി തകര്‍ക്കുകയും ഡ്രൈവറെ പൊലീസിന് കൈമാറുകയും ചെയ്തു. ബുധനാഴ്ച രാത്രി കിഴക്കന്‍ ഡല്‍ഹിയില്‍ ഗാസിപൂരിലാണ് സംഭവം.

22കാരിയായ സീതാദേവിയാണ് മരിച്ചത്. ഗാസിയാബാദിലാണ് ഇവരുടെ വീട്. പരിക്കേറ്റ 15 പേരില്‍ ഏഴ് പേരുടെ നില ഗുരുതരമാണ്. എല്ലാവരേയും അടുത്തുള്ള ലാല്‍ ബഹാദൂര്‍ ശാസ്ത്രി ആശുപത്രിയില്‍ പ്രവേശി പ്പിച്ചു.

ഇടത് കണ്ണിനും കാലിനും മുഖത്തുമാണ് സരിത എന്ന യുവതിക്ക് പരിക്കേറ്റിരിക്കുന്നത്. താന്‍ മകളോടൊപ്പം മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്നതിനിടെയാണ് വാഹനം വന്നിടിച്ചതെന്ന് സരിത പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *