Timely news thodupuzha

logo

കേരള യൂണിവേഴ്സിറ്റി കലോത്സവത്തിനിടയിലെ സംഘര്‍ഷം; നുഴഞ്ഞു കയറിയവരാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് മന്ത്രി

തിരുവനന്തപുരം: കേരള സര്‍വ്വകലാശാല കലോത്സവത്തിനിടയിലെ സംഘര്‍ഷം സംഘാടകരുടെ ഭാഗത്തു നിന്നുണ്ടായ പ്രശ്‌നമല്ലെന്ന് മന്ത്രി ആര്‍ ബിന്ദു.

നുഴഞ്ഞു കയറിയവരാണ് പ്രശ്‌നമുണ്ടാക്കിയതെന്നും യുവജനോത്സവങ്ങള്‍ സൗഹാര്‍ദപരമായാണ് നടക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ക്യാമ്പസുകളില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമം നടത്തുന്നുണ്ട്.

ഉന്നത വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളുടെ നിറം കെടുത്താനുള്ള ചിലരുടെ ഗൂഢാലോചനയുടെ ഭാഗമാണ് അത്തരം നീക്കങ്ങളെന്നും മന്ത്രി ബിന്ദു പറഞ്ഞു.

വിധികര്‍ത്താവ് ഷാജിയുടെ ആത്മഹത്യ നിര്‍ഭാഗ്യകരമാണെന്നും സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നുവെന്നും മന്ത്രി അറിയിച്ചു. സത്യാവസ്ഥ പൊലീസ് അന്വേഷണത്തില്‍ പുറത്തു വരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Comment

Your email address will not be published. Required fields are marked *