Timely news thodupuzha

logo

കർണാടകയിലെ 72 നഴ്‌സിങ്ങ് കോളേജുകളിൽ പ്രവേശന വിലക്ക്‌

മാംഗ്ലൂർ: അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതും മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ കർണാടകത്തിലെ 72 നഴ്‌സിങ്ങ് കോളേജുകളിലേക്ക്‌ വിദ്യാർഥി പ്രവേശനത്തിന്‌ വിലക്ക്‌. മാംഗ്ലൂരിൽ ചേർന്ന രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസിന്റെ സിൻഡിക്കറ്റ് യോഗത്തിന്റേതാണ് തീരുമാനം. മാംഗ്ലൂരിലെ ആലിയാ കോളേജ്, ശ്രീ സിദ്ധി വിനായക കോളേജ്, ക്രൈസ്‌റ്റ് കോളേജ്, ഉഡുപ്പിയിലെ ഫോർച്യൂൺ കോളേജ്, എച്ച്‌.പി.എൽ കോളേജ് എന്നിവയും പ്രവേശനാനുമതി നിഷേധിച്ച 72 കോളേജുകളിൽപെടുന്നു.

Leave a Comment

Your email address will not be published. Required fields are marked *