Timely news thodupuzha

logo

ഇന്ന് പരിശോധിച്ച ശേഷമേ നാളെ മുതൽ മസ്റ്ററിങ്ങ് നടത്തുന്ന കാര്യത്തിൽ തീരുമാനമാകൂവെന്ന് മന്ത്രി ജി.ആർ അനിൽ

തിരുവനന്തപുരം: റേഷൻ കാർഡ് മസ്റ്ററിങ്ങ് പുനഃക്രമീകരണത്തിൽ ഇന്ന് മസ്റ്ററിങ്ങ് നടത്തി സ്ഥിതി ഗതികൾ പരിശോധിച്ച ശേഷം മാത്രമേ നാളെ മുതൽ നടത്തണോ വേണ്ടേയോയെന്ന് തീരുമാനിക്കുമെന്ന് മന്ത്രി ജി.ആർ അനിൽ.

മസ്റ്ററിങ്ങിന് ആവശ്യമെങ്കിൽ കൂടുതൽ ദിവസം അനുവദിക്കും. റേഷൻ വിതരണം ഇന്ന് നിർത്തി വെയ്കാനും നിർദേശിച്ചു. മുൻഗണന കാർഡ്കാരുടെ മസ്റ്ററിംങ്ങ് ആണ് ഇന്ന് ആരംഭിച്ചത്.

സാങ്കേതിക തകരാറ് കാരണം മസ്റ്ററിംങ്ങ് അസൗകര്യം ഉണ്ടാക്കി. അരി വിതരണം മൂന്നു ദിവസം നിർത്തി വച്ചാണ് മസ്റ്ററിങ്ങിന് തീരുമാനിച്ചിരുന്നത്. എന്നാൽ റേഷൻ കടയിൽ എത്തിച്ചേർന്ന കാർഡ് ഉടമകൾക്ക് അസൗകര്യം ഉണ്ടായ പശ്ചാത്തലത്തിൽ മസ്റ്ററിങ്ങ് താൽക്കാലികമായി നിർത്തി വയ്ക്കുകയായിരുന്നു.

മഞ്ഞ കാർഡുക്കാർക്ക് മാത്രമായിരിക്കും ഇന്ന് മസ്റ്ററിങ്ങ് നടത്തുക. മൂന്ന് ദിവസം റേഷൻ കടയിലൂടെ അരി വിതരണം നടത്തരുതെന്ന് കർശന നിർദേശം നൽകിയിരുന്നു. എന്നാൽ ചിലർ ഇതിന് വിരുദ്ധമായി പ്രവർത്തിച്ചു.

ഇത് പ്രതിസന്ധിക്ക് കാരണമായി. കാർഡ് ഉടമകൾക്ക് ബുദ്ധിമുട്ടില്ലാതെ മസ്റ്ററിങ്ങ് നടത്തുകയാണ് ലക്ഷ്യം. കടകളിൽ എത്തിയ മഞ്ഞ കാർഡുകാർക്ക് തിരികെ പോകുന്നത് ബുദ്ധിമുട്ടുണ്ടാകും. ഈ സാഹചര്യത്തിലാണ് മഞ്ഞ കാർഡുടമകൾക്ക് മാത്രമായി ഇന്ന് മസ്റ്ററിങ്ങ് ക്രമീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *