Timely news thodupuzha

logo

പനമരത്തു നിന്നു തട്ടിക്കൊണ്ടുപോയ 14കാരി ലൈം​ഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് പൊലീസ്; കൂട്ടുകാരിയുടെ അമ്മ അറസ്റ്റിൽ

പനമരം: വയനാട് പനമരത്തുനിന്നു തട്ടിക്കൊണ്ടുപോയ പതിനാലുകാരി ലൈംഗിക പീഡനത്തിനിരയായെന്നു പൊലീസ്. സംഭവത്തിൽ പെൺകുട്ടിയുടെ കുട്ടുകാരിയുടെ അമ്മ തങ്കമ്മയെ(28) അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ശനിയാഴ്ചയാണു പെൺകുട്ടിയെ കാണാതായത്. തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തിങ്കളാഴ്ച പെൺകുട്ടിയെ തൃശൂരിലെ പാലപ്പെട്ടി വളവിൽനിന്നു കണ്ടെത്തി.

തങ്കമ്മയും രണ്ടാംഭർത്താവ് വിനോദും ചേർന്നാണ് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. വിവാഹവാഗ്ദാനം നൽകിയാണ് പെൺകുട്ടിയെ കൊണ്ടുപോയതെന്നാണു പൊലീസിനു ലഭിക്കുന്ന വിവരം.

പെൺകുട്ടിയെ കണ്ടെത്തിയതിനു പിന്നാലെ വിനോദിനെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പെൺകുട്ടിയെ രക്ഷിതാക്കൾക്കൊപ്പം വിട്ടു.

തുടർന്നു നടത്തിയ അന്വേഷണത്തിലാണു പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായെന്നു കണ്ടെത്തിയത്. പിന്നാലെ തങ്കമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *