ഇടുക്കി: ബാലജനസഖ്യം കുമളി യൂണിയൻ പ്രവർത്തന ഉദ്ഘാടനം നിർമ്മൽ ബയോജൻ ടെക്നോളജി മാനേജിങ്ങ് ഡയറക്ടർ ഡോ. വി.ആർ രാജേന്ദ്രൻ നിർവഹിച്ചു. ആഷിഷ് ജോസഫ് സജി അദ്ധ്യക്ഷത വഹിച്ചു. കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രജനി ബിജു, മജോ കാരിമുട്ടം, രക്ഷാധികാരി സണ്ണി ഇലഞ്ഞിമറ്റം, ഡോ. ശബാന ബീഗം, ബോസ് ആലംമൂട്ടിൽ, റോബിൻ റോയ്, അരവിന്ദ് സജി, ആന്റോ ജോൺ ബിജു, അദ്വൈത അനിൽ, ജീവൻ ജയചന്ദ്രൻ, ജെസ്ലി സാം, സാനിയ സൂസൻ തുടങ്ങി നിരവധി പേർ പങ്കെടുത്തു.