Timely news thodupuzha

logo

കോഴിക്കോട് നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ ലോറി ഇടിച്ച് രണ്ട് വയസുകാരൻ മരിച്ചു

കൊയിലാണ്ടി: കോഴിക്കോട് ‌കൊയിലാണ്ടി പാലക്കുളത്ത് നിർത്തിയിട്ട കാറിന് പിന്നിൽ ലോറി ഇടിച്ച് രണ്ടു വയസുകാരൻ മരിച്ചു. വടകര ചോറോട് സ്വദേശി മുഹമ്മദ് റഹീസാണ് മരിച്ചത്.

എട്ട് പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പഞ്ചറായ ടയർ മാറ്റാനായി റോഡ് സൈഡിൽ നിർത്തിയട്ട കാറിലേക്ക് ലോറി ഇടിച്ചുകയറുകയായിരുന്നു.

അപകടത്തിന്റെ സി.സി.റ്റി.വി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. പരിക്കേറ്റവർ കൊയിലാണ്ടി താലൂക്കാശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്.

Leave a Comment

Your email address will not be published. Required fields are marked *