Timely news thodupuzha

logo

തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻ്റിന് സമീപം കോതായിക്കുന്ന് ബൈപ്പാസിൽ ഉള്ള ആദംസ് സർജിക്കൽസിൽ മോഷണം

തൊടുപുഴ: പ്രൈവറ്റ് ബസ് സ്റ്റാൻ്റിന് സമീപം കോതായിക്കുന്ന് ബൈപ്പാസിൽ ഉള്ള ആദംസ് സർജിക്കൽസിൽ മോഷണം നടന്നു. 2000 രൂപ മോഷണം പോയതായി കടയുടമ അറിയിച്ചു. കടയുടെ ഷട്ടർ കട്ട് ചെയ്ത് തകർന്ന നിലയിലായിരുന്നു. രാവിലെ ഡ്യൂട്ടിക്കെത്തിയ സ്റ്റാഫാണ് ഇത് കാണുന്നത്. തുടർന്ന് മറ്റ് സ്റ്റാഫുകളെയും ഉടമയെയും വിവരം വിളിച്ചറിയിച്ചു. പിന്നീട് പൊലീസ് സ്റ്റേഷനിൽ എത്തി പരാതിയും നൽകി.

തുടർന്ന് കടയിൽ സ്ഥീപിച്ചിരുന്ന സി.സി.റ്റി.വി ദൃശ്യങ്ങൽ പരിശോധിച്ചു. ഇതിൽ മോഷ്ടാക്കൾ ഷട്ടർ അറുത്തു മാറ്റി കടയ്ക്കുള്ളിൽ കയറുന്നതും ഫ്യൂസ് ഊരിയ ശേഷം ഡ്രേ തുറന്ന് പൈസ എടുക്കുന്നതും വ്യക്തമായി കാണാം. ഡ്രോയിൽ ഇരുന്ന താക്കോൽ എടുത്ത് സപ്ലേ വാഹനം ഓടിക്കാൻ ശ്രമിക്കുകയും പിന്നീട് തിരിച്ചിറങ്ങി ഊരിയിട്ട ഫ്യൂസ് കുത്തിവെച്ച ശേഷം നടന്നു പോകുന്നതും കാണാൻ സാധിക്കും. തൊടുപുഴയിലെ നീതി മെഡിക്കൽ സ്റ്റോറിലും റ്റൊരു മെഡിക്കൽ സ്റ്റോറിലും മോഷണ ശ്രമം നടന്നിട്ടുള്ളതായി അറിയിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *