Timely news thodupuzha

logo

കെജ്‌രിവാളിന്റെ അറസ്റ്റ്; എ.എ.പി നൽകിയ ഹർജി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തതിനെതിരെ എ.എ.പി നൽകിയ ഹർജി ഇന്ന് പരിഗണിക്കും. ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ബേല എം ത്രിവേദി, എം.എം സുന്ദരേഷ് എന്നിവരുടെ സ്പെഷ്യൽ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

കെജ്‌രിവാളിനു വേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് സിങ്വിയാണ് ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തതിനെതിരായ ആംആദ്മി പാർട്ടി പ്രതിഷേധം കണക്കിലെടുത്ത് തലസ്ഥാനത്ത് വൻ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

ഐ.റ്റി.ഒയിലെ എ.എ.പി പാർട്ടി കേന്ദ്രത്തിനു സമീപത്തെ മെട്രൊ സ്റ്റേഷൻ വൈകിട്ട് ആറ് വരെ അടച്ചിട്ടിരിക്കുകയാണ്. അതിനിടെ ഇന്ന് ചേരാനിരുന്ന ഡൽഹി നിയമസഭ സമ്മേളനം റദ്ദാക്കി.

നിയമസഭ 27ന് രാവിലെ ചേരും. എ.എ.പി രാജ്യ വ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധത്തിൽ അണി ചേരാൻ ഇന്ത്യാ മുന്നണിയെയും ക്ഷണിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *