Timely news thodupuzha

logo

കോടതി നിലപാടിൽ വിമർശനവുമായി കപിൽ സിബൽ

ന്യൂഡല്‍ഹി: മദ്യനയ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ബി.ആര്‍.എസ് നേതാവ് കവിത ജാമ്യത്തിനായി നല്‍കിയ റിട്ട് ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ച സുപ്രീം കോടതി ബെഞ്ചിനെ വിമര്‍ശിച്ച് സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍.

സുപ്രീം കോടതിയുടെ ചരിത്രം എഴുതുമ്പോള്‍ ഈ കാലം സുവര്‍ണ ലിപികളില്‍ ആയിരിക്കില്ലെന്ന് കവിതയുടെ ഹര്‍ജി പരിഗണിച്ച ബെഞ്ചിന് മുമ്പാകെ കപില്‍ സിബല്‍ പറഞ്ഞു. നോക്കാം എന്നായിരുന്നു ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇതിന് നല്‍കിയ മറുപടി.

ജാമ്യത്തിനായി എല്ലാവരും ഭരണഘടനയുടെ അനുച്ഛേദം 32 പ്രകാരം റിട്ട് ഹര്‍ജിയുമായി സുപ്രീം കോടതിയില്‍ എത്തിയാല്‍ എന്ത് ചെയ്യുമെന്ന് കോടതി ആരാഞ്ഞു.

എന്നാല്‍ ഈ രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് നോക്കണമെന്ന് കവിതയ്ക്കു വേണ്ടി ഹാജരായ കപില്‍ സിബല്‍ കോടതിയോട് ആവശ്യപ്പട്ടു. വെറും മാപ്പുസാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Comment

Your email address will not be published. Required fields are marked *