Timely news thodupuzha

logo

മലപ്പുറത്ത് 2 വയസുകാരിയെ പിതാവ് മർദിച്ച് കൊലപ്പെടുത്തി

മലപ്പുറം: ഉദിരെപൊയിലിൽ രണ്ടു വയസുകാരിയെ പിതാവ് മർദിച്ചു കൊലപ്പെടുത്തിയതായി പരാതി. കുഞ്ഞിൻറെ ദേഹത്ത് മർദനമേറ്റ് കരുവാളിച്ച പാടുകളുണ്ടെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പിതാവ് മുഹമ്മദ് ഫായിസിനെതിരെ മാതാവും ബന്ധുക്കളും പരാതി നൽകി. കുഞ്ഞിൻറെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയെന്നു പറഞ്ഞാണ് ഇന്നലെ വൈകിട്ട് പിതാവ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. മൃതദേഹം മഞ്ചരി മെഡിക്കൽ കോളെജിലാണ് സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ്മാർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളുവെന്നും ബന്ധുക്കളുടെ പരാതിയിൽ കേസ് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *