Timely news thodupuzha

logo

മോദിക്കെതിരെ അസഭ്യ പരാമർശം നടത്തിയ തമിഴ്നാട് മൃഗസംരക്ഷണ വകുപ്പ് മന്ത്രിക്കെതിരെ കേസ്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അസഭ്യ പരാമർശം നടത്തിയെന്ന പരാതിയെ തുടർന്ന് തമിഴ്നാട് മൃഗസംരക്ഷണ വകുപ്പ് മന്ത്രി അനിത രാധാകൃഷ്ണനെതിരെ കേസെടുത്ത് പൊലീസ്.

ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് നൽകിയ പരാതിയിലാണ് നടപടി. തൂത്തുക്കുടിയിൽ ഡി.എം.കെ സ്ഥാനാർഥി കനിമൊഴിയുടെ പ്രചാരണ യോഗത്തിലാണ് മന്ത്രി മോദിക്കെതിരെ അസഭ്യപരാമർശം നടത്തിയത്.

മോദിയെയും അമ്മയെയും അപമാനിച്ച മന്ത്രിയെ പുറത്താക്കമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. വേദിയിലുണ്ടായിട്ടും പരാമർശം തിരുത്താൻ ശ്രമിക്കാതിരുന്ന കനിമൊഴിക്കും മന്ത്രിക്കുമെതിരെ ബി.ജെ.പി തമിഴ്നാട് ഘടകം തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *