Timely news thodupuzha

logo

ബാം​ഗ്ലൂരിൽ ശൈശവ വിവാഹത്തില്‍ നിന്നു പിന്‍മാറിയ പത്താം ക്ലാസുകാരിയെ 32 വയസുകാരൻ കഴുത്തറുത്ത് കൊന്നു

ബാംഗ്ലൂർ: ബാല വിവാഹത്തില്‍ നിന്ന് കുടുംബം പിന്‍മാറിയതിനെ തുടർന്ന് പത്താം ക്ലാസുകാരിയെ 32 വയസുകാരൻ കഴുത്തറുത്ത് കൊന്നു. കർണാടകയിലെ മടിക്കേരിയിൽ ആണ് സംഭവം.

പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുമായി വിവാഹം നിശ്ചയിച്ച പ്രകാശെന്ന യുവാവാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

ശൈശവ വിവാഹത്തിനുള്ള ശ്രമം നടക്കുന്നുവെന്ന വിവരത്തെ തുടർന്ന് ബാലാവകാശ കമ്മീഷൻ അംഗങ്ങൾ സ്ഥലത്തെത്തി ചടങ്ങുകൾ തടഞ്ഞു. തുടർന്ന് വിവാഹത്തിൽ നിന്ന് കുടുംബം പിന്മാറി.

ഇതിൽ പ്രകോപിതനായി പ്രകാശ് മണിക്കൂറുകൾക്ക് ശേഷം പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി മാതാപിതാക്കളെ ആദ്യം ആക്രമിച്ചു. പിന്നീട് പെൺകുട്ടിയെ വീടിന് പുറത്തേക്ക് വലിച്ചിഴച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നു.

തുടർന്ന് പ്രകാശ് സംഭവ സ്ഥലത്ത് നിന്നു രക്ഷപെട്ടു. നിലവിൽ‌ ഇയാൾ ഒളിവിലാണെന്നും ഇയാൾക്കായി തെരച്ചിൽ തുടരുക ആണെന്നും പൊലീസ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *