Timely news thodupuzha

logo

ആര്‍.എസ്.എസ് നടപ്പാക്കുന്നത് ഹിറ്റ്‌ലറുടെ ആശയമെന്ന് മുഖ്യമന്ത്രി

മലപ്പുറം: രാജ്യത്ത് ആര്‍.എസ്.എസ് നടത്തുന്നത് ഹിറ്റ്‌ലറുടെ ആശയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന് ആര്‍ഷഭാരത സംസ്‌കാരവുമായി ബന്ധമില്ല.

ആര്‍.എസ്.എസ് ആഭ്യന്തര ശത്രുക്കളായി പ്രഖ്യാപിച്ചത് മുസ്ലിങ്ങളേയും ക്രിസ്ത്യാനികളേയും കമ്യൂണിസ്റ്റുകാരെയും ആണെന്നും അദ്ദേഹം വ്യക്തമാക്കി

ഹിറ്റ്‌ലര്‍ ജര്‍മനിയില്‍ ആഭ്യന്തര ശത്രുക്കളായി കണ്ടത് ജൂതരേയും ബോള്‍ഷെവിക്കുകളേയുമാണ്. അതായത് ഹിറ്റ്‌ലര്‍ ജര്‍മനിയിലും ആര്‍.എസ്.എസ് ഇന്ത്യയിലും ശത്രുക്കളായി കണ്ടത് ന്യൂനപക്ഷങ്ങളേയും കമ്യൂണിറ്റുകാരേയുമാണ്‌.

ഹിറ്റ്‌ലറെ അപലപിക്കാത്ത ഒരുകൂട്ടരെ ഉണ്ടായിരുന്നുള്ളു. അത് ആര്‍.എസ്.എസ് ആണ്. രാജ്യത്തു നിന്നും നിഷ്‌കാസനം ചെയ്യേണ്ടവരായി സംഘപരിവാര്‍ മുസ്ലീങ്ങളെ കാണുന്നു.

രാജ്യത്തിനായി പോരാടിയവര്‍ എല്ലാ ജാതിയിലും മതത്തിലും പെട്ടവരുണ്ട്. ഒരേ വികാരത്തോടെയാണ് രാജ്യത്തിന് വേണ്ടി അവര്‍ പോരാടിയതെന്നും അദ്ദേഹം വ്യക്തമാക്കി

ഭരണഘടന ഉണ്ടാക്കുന്ന കാലത്തുതന്നെ അതിനെ തള്ളിപ്പറഞ്ഞവരാണ് ആര്‍എസ്എസ്.ആര്‍എസ്എസിന് സ്വാധീനമുള്ള പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ ആ നയങ്ങള്‍ നടപ്പാക്കുന്നു. മുസ്ലീം ജനങ്ങളെ രാജ്യത്തുനിന്നും നിഷ്‌കാസനം ചെയ്യാനുള്ള നീക്കങ്ങള്‍ നടത്തുകയാണ് കേന്ദ്രം.

മുസ്ലീം നാമധാരികള്‍ക്ക് വോട്ടവകാശം നിഷേധിക്കണമെന്ന് പറയുന്നത് രാജ്യത്തെ സാംസ്‌കാരികമായി തകര്‍ക്കാനാണ്. അഭയാര്‍ഥികളെ മതാടിസ്ഥാനത്തില്‍ വേര്‍തിരിയ്ക്കുകയാണ് ഇന്ത്യയിലെ ബി.ജെ.പി സര്‍ക്കാരെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *