Timely news thodupuzha

logo

സ്വർണ വില കുറഞ്ഞു

കൊച്ചി: സ്വർണ വിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില 6,115 രൂപയായി. 80 രൂപ കുറഞ്ഞ് 48,920 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വിപണി വില. അമേരിക്കൻ ഫെഡറൽ റിസർവ് ഈ വർഷം മൂന്ന് തവണ പലിശ നിരക്ക് കുറച്ചേക്കുമെന്ന വാർത്തകൾക്ക് പിന്നാലെയായിരുന്നു സ്വർണ വില കുതിച്ചുയർന്നത്.

മാസത്തിന്‍റെ തുടക്കത്തിൽ 46,320 രൂപയായിരുന്നു സ്വർണ വില. ഈ മാസം ഇതുവരെ സ്വർണത്തിന് കൂടിയത് 3,120 രൂപയാണ്. മാർച്ച് 21 നാണ് സ്വർണ വില സർവകാല റെക്കോഡിലെത്തിയത്. 49,440 രൂപയിലാണ് ഇന്ന് ഒരു പവന് സ്വർണ വില എത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *