Timely news thodupuzha

logo

ഇരിങ്ങാലക്കുടയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം

ഇരിങ്ങലക്കുട: പ്രായപൂർത്തിയാകാത്ത ആൺ കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ 57കാരന് 10 വർഷം കഠിന തടവും 50000 രൂപ പിഴയും.

വെള്ളാങ്ങല്ലൂർ വള്ളിവട്ടം സ്വദേശി ഇയാട്ടിപ്പറമ്പിൽ നാരായണനെയാണ് കോടതി ശിക്ഷിച്ചത്. ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി സി.ആർ രവിചന്ദറിന്‍റെയാണ് ഉത്തരവ്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല ഹാജരായി. പിഴത്തുക ഇരയ്ക്ക് നൽകാനും ഉത്തരവുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *