Timely news thodupuzha

logo

സ്വര്‍ണ വില ഉയർന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർധന. ഇന്ന്(27/03/2024) പവന് 160 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 49,080 രൂപയിലെത്തി.

ഗ്രാമിന് 20 രൂപയാണ് കൂടിയത്. 6135 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില. ഈ മാസത്തിന്‍റെ തുടക്കത്തില്‍ 46,320 രൂപയായിരുന്ന സ്വര്‍ണ വില തുടർച്ച‍യായി ഉയർന്ന് മൂന്നാഴ്ചക്കൊണ്ട് ഏകദേശം മൂവായിരത്തിലധിം രൂപയുടെ വർധനവാണ് ഉണ്ടായത്.

21ന് 49,440 രൂപയായി ഉയര്‍ന്ന് സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡും ഇട്ടിരുന്നു. എന്നാൽ പിന്നീട് വില ഇടിയുന്നതായാണ് കണ്ടു വന്നത്. അഞ്ച് ദിവസത്തിനിടെ 520 രൂപ ഇതിനൊടകം കുറഞ്ഞു.

അമേരിക്കൻ ഫെഡറൽ റിസർവ് ഈ വർഷം മൂന്ന് തവണ പലിശ നിരക്ക് കുറച്ചേക്കുമെന്ന വാർത്തകൾക്ക് പിന്നാലെയായിരുന്നു സ്വർണ വില കുതിച്ചുയർന്നത്.

Leave a Comment

Your email address will not be published. Required fields are marked *