Timely news thodupuzha

logo

മാവോയിസ്റ്റ് കേസ് പ്രതിയുമായി പോയ പൊലീസ് വാഹനം അപകടത്തിൽപ്പെട്ടു

മലപ്പുറം: കനത്ത സുരക്ഷയിൽ മാവോയിസ്റ്റ് കേസിലെ പ്രതിയുമായി പോയ നാലു പൊലീസ് വാഹനങ്ങൾ അപകടത്തിൽപ്പെട്ട് രണ്ട് പൊലീസുകാർക്ക് പരുക്ക്.

മുന്നിൽ പോയ കൊയ്ത്ത് മെതിയന്ത്രം തട്ടിയ കാർ പെട്ടെന്ന് നിർത്തിയതോടെ തൊട്ടുപിറകിലുണ്ടായിരുന്ന പൊലീസ് വാഹനങ്ങൾ കൂട്ടിയിടിക്കുക‍യായിരുന്നു.

എആർ നഗർ അരീത്തോട്ട് വച്ചാണ് സം ഭവം. തൃശൂരിൽ നിന്ന് മാവോയിസ്റ്റ് പ്രതിയുമായി വയനാട് മാനന്തവാടിയിലേക്കു പോകുന്നതിനിടെയാണ് അപകടം.

തൃശൂർ എആർ ക്യാംപിലെ ആന്‍റണി, വിഷ്ണു തുടങ്ങിയ പൊലീസുകാർക്കാണ് പരുക്കേറ്റത്. പ്രതിയെ തിരൂരങ്ങാടി, കോട്ടയ്ക്കൽ, പരപ്പനങ്ങാടി സ്റ്റേഷനുകളിൽ എത്തിച്ച് വാഹനത്തിൽ കൊണ്ടു പോയി.

Leave a Comment

Your email address will not be published. Required fields are marked *