Timely news thodupuzha

logo

മാസപ്പടി കേസ് അന്വേഷിക്കാൻ ഇ.ഡി

കൊച്ചി: മാസപ്പടി വിവാദത്തിൽ ഇ.ഡി അന്വേഷണം ആരംഭിച്ചു. കൊച്ചിയിലെ ഇ.ഡി യൂണിറ്റാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആദായ നികുതി വകുപ്പിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഇ.ഡി ഇ.സി.ഐ.ആർ രജിസ്റ്റർ ചെയ്തു.

പൊലീസ് എഫ്.ഐ.ആറിന് തുല്യമാണ് ഇ.ഡിയുടെ ഇ.സി.ഐ.ആർ. കേസിൽ ഇഡിയുടെയോ സി.ബി.ഐയുടെയോ അന്വേഷണം വേണമെന്ന് പരാതിക്കാരനായ ഷോൺ ജോർജ് ആവശ്യപ്പെട്ടിരുന്നു.

ഇത് ആവശ്യപ്പെട്ടു കൊണ്ട് ഹൈക്കോടതിയിൽ ഷോൺ ജോർജ് അധിക ഹർജി നൽകിയിരുന്നു. ഇതിനിടെയാണ് ഇ.ഡി നടപടികളിലേക്ക് കടന്നിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *