Timely news thodupuzha

logo

ഐ.റ്റി.ഐയിൽ കൃഷ്ണകുമാറിനെ തടഞ്ഞ് എസ്.എഫ്.ഐ

കൊല്ലം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഐടിഐയിൽ എത്തിയ എൻ.ഡി.എ സ്ഥാനാർഥിയെ എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞതുമായി ബന്ധപ്പെട്ട് സംഘർഷം.

കൊല്ലം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ജി കൃഷ്ണകുമാറിനെയാണ് എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞത്. ചന്ദനതോപ്പ് ഐടിഐയിൽ വോട്ട് തേടി എത്തിയപ്പോഴാണ് എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞത്.

ഇത് ചോദ്യം ചെയ്ത് എ.ബി.വി.പി പ്രവർത്തകർ രംഗത്തെത്തിയതോടെയാണ് സംഭവം സംഘർഷത്തിലേക്ക് വഴിമാറിയത്. എസ്.എഫ്.ഐ – എ.ബി.വി.പി പ്രവർത്തകർ തമ്മിൽ തർക്കവും കയ്യാങ്കളിയും ഉണ്ടായി.

Leave a Comment

Your email address will not be published. Required fields are marked *