Timely news thodupuzha

logo

തൊഴിലുറപ്പ് പദ്ധതിയുടെ കൂലി വർധിപ്പിച്ചു

ന്യൂഡൽഹി: തൊഴിലുറപ്പ് പദ്ധതിയുടെ കൂലി വർദ്ധിപ്പിച്ചു എട്ടുമുതൽ 10% വരെയാണ് വർദ്ധനവ്. കേന്ദ്രസർക്കാർ ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കി.

ഇതോടെ വിവിധ സംസ്ഥാനങ്ങളിലെ കൂലി ഏഴ് മുതൽ 34 രൂപ വരെ വർദ്ധിക്കും. കേരളത്തിൽ 13 രൂപയുടെ വർദ്ധനവാണ് ഉണ്ടാവുക. ഗോവയിലാണ് പ്രതിദിന കൂലി ഏറ്റവും വർധിച്ചത്.

34 വർദ്ധനവോടെ ഗോവയിൽ തൊഴിലുറപ്പ് പ്രതിദിന കൂലി 356 രൂപയായി. വർദ്ധനവ് ഏറ്റവും കുറവ് യുപിയിൽ ആണ്. ഏഴു രൂപ വർദ്ധിച്ച് യുപിയിൽ 230 രൂപയാവും പ്രതിദിന തൊഴിലുറപ്പ് കൂലി.

ഏറ്റവും കൂടുതൽ കൂലി ഹരിയാനയിലാണ്. വർദ്ധനവ് വരുന്നതോടെ 374 രൂപയാകും തൊഴിലുറപ്പ് കൂലി. കേരളത്തിൽ 13 രൂപ വർദ്ധിക്കുന്നതോടെ കൂലി 346 രൂപയാകും.

Leave a Comment

Your email address will not be published. Required fields are marked *