കാസർഗോഡ്: തെരഞ്ഞെടുപ്പു കഴിഞ്ഞാൽ ബി.ജെ.പിയിലേക്കു പോകുമെന്ന ആരോപണത്തിൽ പത്മജ വേണുഗോപാലിന് മറുപടിയുമായി യു.ഡി.എഫ് കാസർഗോഡ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ. എനിക്ക് ഒരു നല്ല പിതാവുണ്ട്. ആ പിതാവിലാണ് ഞാൻ ജനിച്ചത്.
മരിക്കുന്നവരെ കോൺഗ്രസുകാരനായിരിക്കും. അത് എം.പിയായലും ഇല്ലെങ്കിലും കോൺഗ്രസ് വിട്ടു പോകില്ല. പാർട്ടിക്കുള്ളിൽ താൻ പൂർണ സംതൃപ്തനാണ്.
പത്മജയെക്കുറിച്ച് ചിലത് പറയാനുണ്ട്. അത് പറയുക തന്നെ ചെയ്യും. തന്നെക്കൊണ്ട് കൂടുതൽ പറയിപ്പിച്ചാൽ പത്മജയ്ക്ക് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.