കൊച്ചി: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പുക്കേസിൽ ഇ.ഡിക്കു മുന്നിൽ സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസ് ഹാജരാകും. ഹാജരാകണം എന്നാവശ്യപ്പെട്ട് നേരത്തെ നോട്ടീസ് കിട്ടിയിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിൽ ആയതിനാൽ ഹാജരായിരുന്നില്ല.
തുടർന്നാണ് ഇന്ന് വീണ്ടും ഇ.ഡിക്കു മുന്നിൽ ഹാജരാകുന്നത്. നേരത്തെ കരുവന്നൂർ വിഷയത്തിൽ വർഗീസിനെ മുൻപ് ഇ.ഡി മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
എം.എം വർഗീസ് ജില്ലാ സെക്രട്ടറിയായ തൃശൂർ ജില്ലയിലെ 25 സഹകരണ ബാങ്കികളുടെ വാർഷിക ഓഡിറ്റ് റിപ്പോർട്ട് നൽകണമെന്ന് ഇ.ഡി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഭരണ സമിതികൾ അതിന് തയാറായില്ലെന്ന് കേന്ദ്രധനവകുപ്പ്, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവയ്ക്കു റിപ്പാർട്ട് നൽകിയിരുന്നു.