Timely news thodupuzha

logo

സ്മൃതികുടീരങ്ങൾ വികൃതമാക്കിയ സംഭവം: സംഘർഷം സൃഷ്ടിക്കുവാനുള്ള ബോധപൂർവ്വ ശ്രമം ആണെന്ന് എം.വി ​ഗോവിന്ദൻട

കണ്ണൂർ: പയ്യാമ്പലത്ത് സി.പി.ഐ.എം നേതാക്കളുടെ സ്മൃതികുടീരങ്ങൾ രാസലായനി ഒഴിച്ച് വികൃതമാക്കിയ സംഭവം ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ സന്ദർഭത്തിൽ പ്രകോപനമുണ്ടാക്കി സംഘർഷം സൃഷ്ടിക്കുവാനുള്ള ബോധപൂർവ്വ ശ്രമമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ.

സംഭവത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം. പാർട്ടി പ്രവർത്തകർ ആത്മസംയമനം പാലിക്കണം. സംഘർഷം സൃഷ്ടിക്കുവാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രതയോടെ പ്രവർത്തിക്കണം.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾ കൂടുതൽ കരുത്തോടെ തുടരണമെന്നും അദ്ദേഹം ഫെയ്‍സ്‍ബുക്കിൽ കുറിച്ചു.

ഇ കെ നായനാർ, ചടയൻ ഗോവിന്ദൻ, കോടിയേരി ബാലകൃഷ്ണൻ, ഒ ഭരതൻ എന്നിവരുടെ സ്മൃതികുടീരങ്ങളാണ് വികൃതമാക്കിയത്. വ്യാഴം രാവിലെയാണ്‌ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്‌.

കോടിയേരിയുടെ സ്‌തൂപത്തിലെ ഗ്രാനൈറ്റിൽ തീർത്ത മുഖചിത്രം അക്രമികൾ വികൃതമാക്കി. മറ്റ്‌ സ്‌തൂപങ്ങളുടെ പേര്‌ എഴുതിയ ഭാഗങ്ങൾ അപ്പാടെ കരിയിൽ നിലയിലാണ്. ടൗൺ പൊലീസിൽ പരാതി നൽകി.

Leave a Comment

Your email address will not be published. Required fields are marked *