Timely news thodupuzha

logo

സ്വന്തം പതാക ഒഴിവാക്കിയത് കോൺഗ്രസിന്‍റെ ഭീരുത്വമെന്ന് മുഖ്യമന്ത്രി

കൊച്ചി: കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ റാലിയിൽ മുസ്‌ലീം ലീഗ് അടക്കുള്ള പാർട്ടികളുടെ പതാക ഒഴിവാക്കിയ നടപടിയിലാണ് മുഖ്യമന്ത്രി പിണറായി വജയന്‍റെ വിമർശനം.

കോൺഗ്രസ് സ്വന്തം പതാക ഉയർത്തിപ്പിടക്കാന്‍ കഴിയാത്ത പാർട്ടിയായി. സ്വന്തം പതാക ഒഴിവാക്കിയത് ഭീരുത്വമാണെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വിമർശിച്ചു.

ലീഗിന്‍റെ വോട്ടുവേണം, എന്നാൽ പതാക വേണ്ട എന്നതാണ് നിലപാടെന്നും അദ്ദേഹം പരിഹസിച്ചു. വർഗീയ വാദികളെ ഭയന്ന് സ്വന്തം പതാക പോലും കോൺഗ്രസ് ഒഴിവാക്കി.

ത്രിവർണ പതാക ഉപേക്ഷിക്കണമെന്ന സംഘപരിവാർ ആവശ്യത്തിനു വഴങ്ങകുകയാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു. ലീഗിന്‍റെ പതാക ഇന്ത്യന്‍ പാർട്ടിയുടെ കൊടിയെന്ന് കേൺഗ്രസ് പറയണമായിരുന്നു.

അസ്തിത്വവും പണയം വച്ച കോൺഗ്രസ് എങ്ങനെ സംഘപരിവാറിനെ നേരിടുമെന്നുന്നും മുഖ്യമന്ത്രി ചോദിച്ചു. എല്‍.ഡി.എഫിന് അനുകൂല ജനവികാരമാണ് സംസ്ഥാനത്തുള്ളത് എന്നാണ് നാല് മണ്ഡലങ്ങളിൽ നടത്തിയ പ്രചാരണത്തില്‍ നിന്ന് മനസിലായത്.

ജനങ്ങൾ എല്‍.ഡി.എഫിൽ പ്രതീക്ഷ അർപ്പിക്കുന്നുവെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ പിന്തുണയ്ക്കുമെന്ന എസ്‌.ഡി.പി.ഐയുടെ പ്രഖ്യാപനത്തോടും അദ്ദേഹം പ്രതികരിച്ചു.

ഇവർ തമ്മിൽ ശരീയായ ഡീൽ നടന്നന്ന് വേണം മനസിലാക്കാന്‍. ഇത്തരം ശക്തികളുമായി യു.ഡി.എഫ് നേരത്തേ തന്നെ ധാരണയുണ്ടാക്കിയെന്നും മുഖ്യമന്ത്രി വിമർശിച്ചു.

Leave a Comment

Your email address will not be published. Required fields are marked *