Timely news thodupuzha

logo

കോഴിക്കോട് ​നവ വധുവിനെ ആക്രമിച്ച് കേസ്; രാഹുൽ ജർമ്മനിയിൽ എത്തിയതായി സ്ഥിരീകരണം

കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡന കേസിൽ പ്രതി രാഹുൽ ജർമ്മനിയിലെത്തിയതായി സ്ഥിരീകരിച്ച് അന്വേഷണ സംഘം. രാഹുലിന്‍റെ സുഹൃത്ത് രാജേഷ് ഇക്കാര്യം പൊലീസിനോട് വ്യക്തമാക്കി.

നവ വധുവിനെ പന്തീരാങ്കാവിലെ മർദിച്ച സമയത്ത് രാഹുലിന്‍റെ വീട്ടിൽ ഉണ്ടായിരുന്ന സുഹൃത്താണ് രാജേഷ്. ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാളാണ് രാഹുലിനെ ജർമ്മനിയിലേക്ക് കടക്കാൻ സഹായിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

രാഹുലിന്‍റെ ബന്ധുക്കളെയും ചോദ്യം ചെയ്യാനാണ് പൊലീസിന്‍റെ നീക്കം. ഇതിനായി ഇവരോട് ഹാജരാവാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

രാഹുൽ വിദേശത്തേക്ക് കടന്നെന്ന് വ്യക്തമായതോടെയാണ് ഇൻ്റര്‍പോളിന്‍റെ സഹായത്തോടെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്. ജര്‍മ്മനിയിൽ ഉണ്ടെന്ന് സ്ഥിരീകരിച്ച സ്ഥിതിക്ക് ഇനി ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികൾക്ക് തുടക്കമിടും.

Leave a Comment

Your email address will not be published. Required fields are marked *